17 December Tuesday

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലര്‍ജി'; മന്ത്രി എകെ ശശീന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

തിരുവനന്തപുരം> കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലര്‍ജിയെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.വന്യജീവി മനുഷ്യ സംഘര്‍ഷം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്നും പലതവണ കേന്ദ്രത്തെ സമീപിച്ചിട്ടും സഹായം അനുവദിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ 27ന് കേന്ദ്ര വനംമന്ത്രിയെ കണ്ടിരുന്നു.ധനസഹായം ആവശ്യപ്പെട്ടത് പരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലര്‍ജി ആണ്.വന്യ ജീവി ആക്രമണം പ്രതിരോധിക്കാന്‍ പ്രത്യേക പദ്ധതികള്‍ കേരളം നിര്‍ദേശിച്ചിരുന്നു.22 ആര്‍ആര്‍ടി കൂടി ഉണ്ടാകേണ്ടതായിരുന്നു, ഇതിന്റെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു'- അദ്ദേഹം പറഞ്ഞു.

അതേസമയം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവമറിഞ്ഞുടന്‍ തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടറെ ബന്ധപ്പെട്ടുവെന്നും ജില്ല കോളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം ഇന്ന് തന്നെ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി എന്നും ജനങ്ങളുടെ പ്രതികരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top