തിരുവനന്തപുരം> കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. സംഭവമറിഞ്ഞുടന്‍ തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടറെ ബന്ധപ്പെട്ടുവെന്നും ജില്ല കോളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ നാട്ടുകാരുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം ഇന്ന് തന്നെ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംഘര്‍ഷം ഒഴിവാക്കി എന്നും ജനങ്ങളുടെ പ്രതികരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും അദ്ദേഹം കുറ്റപ്പെടുത്തി.വനം വകുപ്പിന്റെ വാഹന സൗകര്യങ്ങളില്‍ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് കാരണം പണത്തിന്റെ കുറവാണെന്നും
കേന്ദ്രം പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് പണം നല്‍കിയത് വൈകിയാണെന്നും കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..