23 December Monday

ബിജെപിക്ക് വളരാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് പ്രതിപക്ഷനേതാവ്: എ കെ ഷാനിബ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

തിരുവനന്തപുരം> അധികാര മോഹം മൂലം ആരുമായും കൂട്ടുചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുകയാണ് വി ഡി സതീശനെന്ന് ഷാനിബ്.വിജയിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഏറ്റെടുത്താണ് സതീശന്‍ ഉപതെരഞ്ഞെടുപ്പ് സ്‌പെഷ്യലിസ്റ്റ് ആയതെന്നും ഷാനിബ് വിമര്‍ശിച്ചു

സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന മുന്നറിയിപ്പും ഷാനിബ് നല്‍കി.  സതീശന്‍ നുണയനാണ് എന്ന് പറയുന്നതില്‍ പ്രയാസമുണ്ട്. ഷാഫി പറമ്പില്‍ വാട്‌സാപ്പില്‍ അയച്ചു കൊടുക്കുന്നത് മാത്രം വായിക്കുന്ന ഒരാളായി മാറരുത്. ബിജെപിക്ക് വളരാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് പ്രതിപക്ഷനേതാവെന്നും ആരോപണമുണ്ട്.

പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top