27 December Friday

അക്ഷരം മ്യൂസിയം ഇന്ന്‌ മുഖ്യമന്ത്രി 
ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024


കോട്ടയം
നാട്ടകത്ത്‌ സ്ഥാപിച്ച ‘അക്ഷരം’ ഭാഷ, സാഹിത്യ സാംസ്‌കാരിക മ്യൂസിയം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പകൽ മൂന്നിന്‌ നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിലാണ്‌ പരിപാടി. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും  ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം മുകുന്ദന് മുഖ്യമന്ത്രി സമർപ്പിക്കും.

കോട്ടയത്തെ പ്രധാന സാംസ്കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി അക്ഷരം ടൂറിസം സർക്യൂട്ട് പദ്ധതിയും നടപ്പാക്കും. ഇതിന്റെ പ്രഖ്യാപനവും ഉദ്‌ഘാടനചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top