19 September Thursday

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ; സ്കൂൾതല മത്സരം: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


തിരുവനന്തപുരം
‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13’ന്‌ തിങ്കളാഴ്ച വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ദേശാഭിമാനിയുടെ വെബ്‌സൈറ്റിൽ നൽകിയ പ്രത്യേക ലിങ്കിലൂടെയാണ്‌ രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്യാൻ അക്ഷരമുറ്റം സൈറ്റിൽ (www. deshabhimani.com) സ്കൂൾ കോഡ് നൽകിയാൽ മതി. കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്‌തതാണെങ്കിൽ ആ വിവരം ലഭിക്കും. ആവശ്യമായ മാറ്റംവരുത്തി സബ്മിറ്റ് ചെയ്‌താൽ മതിയാകും. സ്കൂൾ മെയിലിൽ സ്കൂളിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ലഭിക്കും. ഇത് ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടതും വിജയികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്  login link https://aksharamuttam.deshabhimani.com/

മുൻ വർഷത്തേക്കാൾ പുതുമകളോടെയാണ്‌ ഇത്തവണ ഫെസ്റ്റ്‌ അരങ്ങേറുന്നത്‌. ബുധനാഴ്‌ച സ്കൂൾതല മത്സരങ്ങൾ നടക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിൽനിന്ന്‌ വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും രണ്ടുപേർക്ക്‌ 28ന്‌ നടക്കുന്ന ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 19നും സംസ്ഥാനതല മത്സരം നവംബർ 23നും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top