19 September Thursday

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ; സ്‌കൂൾതല മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും- വലി-യ അറി-വു-ത്സവമാ-യ ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13 ബുധനാഴ്‌ച തുടങ്ങും. ചൊവ്വാഴ്‌ചകൂടി രജിസ്‌ട്രേഷൻ ചെയ്യാം. സ്‌കൂൾതല മത്സരങ്ങളുടെ സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ​ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പകൽ രണ്ടിന്‌ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സ്കൂൾതല മത്സരങ്ങളുടെ എറണാകുളം ജില്ലാ ഉദ്‌ഘാടനം പകൽ 1.30ന്‌ ചോറ്റാനിക്കര ഗവ. എച്ച്‌എസ്‌എസിൽ നടൻ അമൽ രാജ്‌ദേവ്‌ നിർവഹിക്കും. 

ഇത്തവണ സാഹിത്യരചനാ മത്സരങ്ങൾക്ക് പകരം ജില്ലകളിൽ ശാസ്‌ത്ര പാർലമെന്റുകൾ സംഘടിപ്പിക്കും. പൊതുവി-ദ്യാ-ഭ്യാ-സ വകുപ്പി-ന്റെ അം-ഗീ-കാ-രത്തോ-ടെ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും ഒരേ ചോദ്യപേപ്പർ മുഖേനയാണ്‌ ക്വിസ്‌ മത്സരം. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്‌കൂളിൽനിന്ന്‌ വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും രണ്ടുപേർക്ക്‌ 28ന്‌ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്‌കൂൾതല വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഉപജില്ലാമത്സര കേന്ദ്രങ്ങളിൽനിന്ന്‌ സമ്മാനിക്കും. ജില്ലാ മത്സരങ്ങൾ ഒക്ടോബർ 19നും സംസ്ഥാനമത്സരം നവംബർ 23നുമാണ്‌. ജില്ലയിൽനിന്ന്‌ വിജയിക്കുന്ന രണ്ടുപേർ ടീമായല്ല, വ്യക്തിഗതമായാണ്‌ ഇത്തവണ സംസ്ഥാനതലത്തിൽ മത്സരിക്കുക.

ഉപജില്ലയിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക്‌ പ്രത്യേക പുരസ്‌കാരം നൽകും. ഉപജില്ലയിലെ ഈ സ്‌കൂളുകൾ കേന്ദ്രീകരിച്ച്‌ അക്ഷരമുറ്റം ക്ലബുകൾ രൂപീകരിക്കും. ക്വിസിനുവേണ്ടി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച സ്കൂളിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടത്‌. വിജയികളുടെ വിവരങ്ങളും ഇതിലൂടെ അപ്‌ലോഡ് ചെയ്യണം. രജിസ്‌ട്രേഷൻ ലിങ്ക് login link https://aksharamuttam.deshabhimani.com/. വിവരങ്ങൾക്ക്‌: 94472 00291.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top