19 December Thursday

ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സ്കൂള്‍തല മത്സരം ഇന്ന് ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13  സ്‌കൂൾതല മത്സരങ്ങൾ ബുധനാഴ്‌ച ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ​ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പകൽ 1.15ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തെ 15000ഓളം സ്കൂളുകളാണ് മത്സരത്തിന്  രജിസ്‌റ്റർ ചെയ്തിട്ടുള്ളത്.  ഒരേ ചോദ്യപേപ്പർ മുഖേന പകൽ രണ്ടിന് എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി  ക്വിസ്‌ മത്സരം നടത്തും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച സ്കൂളിന്റെ ലോഗിൻ ഐഡിയും പാസ്-വേഡും ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടതും വിജയികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതും. രജിസ്‌ട്രേഷൻ ലിങ്ക് login link https://aksharamuttam.deshabhimani.com/.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top