19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ–13

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ; ഉയർന്നൂ, അറിവിന്റെ ഉത്സവാരവം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവത്തിന്‌  ആരവമുയർന്നു.   ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ–-13’   സ്‌കൂൾ തല മത്സരങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ബുധനാഴ്ച തിരുവനന്തപുരം മണക്കാട്‌ കാർത്തിക തിരുനാൾ ജിഎച്ച്‌എസ്‌എസിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

പതിനയ്യായിരത്തോളം സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ്‌ ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്‌. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ്‌ മത്സരങ്ങൾ. സ്കൂൾതല വിജയികൾ സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുക്കും. 28 ന്‌ സബ്‌ജില്ല മത്സരങ്ങളും ഒക്ടോബർ 19ന്‌ ജില്ലാ മത്സരങ്ങളും നവംബർ 23ന്‌ സംസ്ഥാന മത്സരവും നടക്കും. സ്കൂൾ മത്സരങ്ങളുടെ ഉദ്‌ഘാടനത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top