19 December Thursday

അക്ഷരമുറ്റമുണർന്നു; 
സ്‌കൂൾതലത്തിൽ ഉത്സവത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024 സീസൺ 13ന്റെ സ്കൂൾതല മത്സരങ്ങളുടെ ജില്ലാ ഉദ്‌ഘാടനം ചോറ്റാനിക്കര ഗവ. എച്ച്എസ്എസിൽ നടൻ അമൽ രാജ്‌ദേവ് നിർവഹിക്കുന്നു


കൊച്ചി
സ്‌കൂൾതലത്തിൽ കുട്ടിപ്രതിഭകൾ ആർജിച്ച അറിവിന്റെ മാറ്റുരച്ച്‌ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ–-13ന്‌ ആവേശത്തുടക്കം. ഉപജില്ല, ജില്ലാ മത്സരങ്ങളിൽ അറിവിന്റെ വിശ്വജാലകങ്ങൾ തുറന്ന്‌ സംസ്ഥാന മത്സരത്തിൽ കിരീടമണിയേണ്ട പ്രതിഭയുടെ ആദ്യപോരാട്ടത്തിനാണ്‌ സ്‌കൂൾതല മത്സരത്തോടെ തുടക്കമായത്‌. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യുപി, എൽപി വിഭാഗങ്ങളിലായി ജില്ലയിലെ 900 സ്‌കൂളുകളിൽ സംഘടിപ്പിച്ച മത്സരത്തിൽ ലക്ഷം കുരുന്നുകൾ പങ്കാളികളായി.

സ്‌കൂൾതല മത്സരത്തിന്റെ ജില്ലാ ഉദ്‌ഘാടനം തൃപ്പൂണിത്തുറ ഉപജില്ലയിലെ ചോറ്റാനിക്കര ഗവ. എച്ച്‌എസ്‌എസിൽ അധ്യാപകരും വിദ്യാർഥികളും നിറഞ്ഞ സദസ്സിൽ നാടക–-സിനിമ–-സീരിയൽ നടൻ അമൽ രാജ്‌ദേവ്‌ നിർവഹിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എൽ മാഗി അധ്യക്ഷയായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബെന്നി, ജില്ലാ സെക്രട്ടറി ഏലിയാസ്‌ മാത്യു, സ്‌കൂൾ പ്രധാനാധ്യാപിക പി ആർ ബിന്ദുമോൾ, സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ, ലോക്കൽ സെക്രട്ടറി ജി ജയരാജ്‌, പുരോഗമന കലാസാഹിത്യസംഘം ജില്ലാ ട്രഷറർ എ കെ ദാസ്‌, ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ടി ആർ അനിൽകുമാർ, ബ്യൂറോ ചീഫ്‌ എം എസ് അശോകൻ, സർക്കുലേഷൻ മാനേജർ എ ബി അജയഘോഷ്‌, അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ എബി എബ്രഹാം, ബിനോജ്‌ വാസു, കെ ആർ ബൈജു എന്നിവർ പങ്കെടുത്തു.
വിവിധ ഉപജില്ലകളിൽ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും ഉദ്‌ഘാടനം ചെയ്‌തു. 28നാണ്‌ ഉപജില്ലാമത്സരം. ജില്ലാ മത്സരം ഒക്ടോബർ 19നും സംസ്ഥാനമത്സരം നവംബർ 23നും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top