തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമാ-യ ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന്റെ ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്‌ച നടക്കും. അരലക്ഷം വിദ്യാർഥികളാണ് 165 കേന്ദ്രങ്ങളിലായി നടക്കുന്ന മത്സരത്തിൽ മാറ്റുരയ്‌ക്കുക. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്‌കൂളിൽനിന്ന് വിജയികളായ രണ്ടുപേരാണ് ഉപജില്ലാതല മത്സരത്തിനെത്തുക. സ്‌കൂൾ തലത്തിൽ പന്ത്രണ്ടായിരത്തിലധികം വിദ്യാലയങ്ങളിലെ 40 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കാളിയായത്.
രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ഉദ്‌ഘാടന സമ്മേളനം. പത്തിന് മൾട്ടിമീഡിയ സങ്കേതം ഉപയോഗിച്ചുള്ള ടാലന്റ് ഫെസ്റ്റ് ആരംഭിക്കും. വിദ്യാർഥികളുടെ ആഴത്തിലുള്ള വിജ്ഞാനത്തിന്റെയും വായനയുടേയും പ്രതിഭയുടേയും മാറ്ററിയുംവിധമാണ് മത്സരം. സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് വിവിധ കേന്ദ്രങ്ങളിൽ മത്സരം ഉദ്‌ഘാടനം ചെയ്യുക. വിവിധ വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്‌കൂളുകൾക്ക് ഇത്തവണ മുതൽ പ്രത്യേക പുരസ്‌കാരമുണ്ട്. ഹീം, വൈറ്റ് മാർട്ട്, വെൻകോബ്, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഇമേജ് മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസ്റ്റ് മണി ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ് മത്സരവും സമ്മാനവും സ്‌പോൺസർ ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..