18 November Monday

ദേശാഭിമാനി അക്ഷരമുറ്റം 
ടാലന്റ്‌ ഫെസ്റ്റ്‌ 
ഉപജില്ലാ മത്സരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ‘ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2024’ന്റെ  ഉപജില്ലാ മത്സരങ്ങൾ ബുധനാഴ്ച നടക്കും. 165 കേന്ദ്രങ്ങളിൽ നടക്കുന്ന മത്സരത്തിൽ അരലക്ഷം വിദ്യാർഥികൾ  പങ്കെടുക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ ഉപജില്ലകളിലും രാവിലെ പത്തിന്‌ ടാലന്റ്‌ ഫെസ്റ്റ്‌ തുടങ്ങും. സ്കൂൾതല മത്സരത്തിൽ വിജയിച്ച രണ്ടുപേരാണ്‌ ഉപജില്ലാ മത്സരത്തിനെത്തുക. വിവിധ വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന  സ്കൂളുകൾക്ക്‌ ഇത്തവണമുതൽ പ്രത്യേക പുരസ്കാരമുണ്ട്‌.

ജില്ലാതല മത്സരം ഒക്ടോബർ 19നും സംസ്ഥാനതല മത്സരം നവംബർ 23നുമാണ്‌. ജില്ലാവിജയികൾ സംസ്ഥാന തലത്തിൽ ടീമായല്ല, ഒറ്റയ്‌ക്കാണ്‌ മത്സരിക്കുക. ജില്ലാമത്സരത്തിന്‌ അനുബന്ധമായി ഇക്കുറി ശാസ്‌ത്ര പാർലമെന്റും ഒരുക്കും.ഹൈം ഗൂഗിൾ ടിവി, വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കമ്പ്യൂട്ടേഴ്‌സ്‌ വള്ളുവനാട്‌, ഈസ്റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ മത്സരവും സമ്മാനവും സ്പോൺസർ ചെയ്യുന്നത്‌.

ഉപജില്ലാ വിജയികൾക്ക്‌ ഓരോ വിഭാഗത്തിലും ആയിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകും. രണ്ടാം സ്ഥാനക്കാർക്ക്‌  500 രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top