തിരുവനന്തപുരം
ദേശാഭിമാനി - അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന്റെ ജില്ലാതലമത്സരവും ശാസ്‌ത്രപാർലമെന്റും 20ന് സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ നടക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. രാവിലെ 8.30നാണ് രജിസ്‌ട്രേഷൻ. 9.30ന് ഉദ്‌ഘാടന സമ്മേളനം. പത്തിന് ടാലന്റ് ഫെസ്റ്റ് ആരംഭിക്കും. ദൃശ്യശ്രാവ്യ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള മത്സരം പ്രമുഖരായ ക്വിസ് മാസ്‌റ്റർമാരാണ് നയിക്കുക.
സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിഥിയായെത്തും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം പതിനായിരം, അയ്യായിരം രൂപവീതം സമ്മാനത്തുകയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ടാലന്റ്‌ഫെസ്‌റ്റിൽ മത്സരിക്കുക. ജില്ലാ മത്സരത്തോടൊപ്പം ഇത്തവണ ശാസ്‌ത്ര പാർലമെന്റും നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന നൂറ് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളാണ് പങ്കെടുക്കുക. പ്രമുഖ ശാസ്‌ത്രജ്ഞർ അതിഥിയായെത്തും. ശാസ്‌ത്രപാർലമെന്റിൽ പങ്കെടുക്കാൻ www.aksharamuttam. deshabhimani.com വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം.
ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ് മാർട്ട്, വെൻകോബ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഇമേജ് മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസി മണി , ഗ്ലോബൽ അക്കാദമി, ബാങ്ക് ഓഫ് ബറോഡ, സൂര്യ പസഫിക് ഫിനാൻഷ്യൽ സർവീസ് എന്നീ സ്ഥാപനങ്ങളാണ് പ്രായോജകർ. മോഹൻലാൽ ബ്രാൻഡ് അംബാസഡറായ ടാലന്റ് ഫെസ്റ്റിന്റെ സ്‌കൂൾ തലത്തിൽ 40 ലക്ഷം വിദ്യാർഥികൾ മാറ്റുരച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..