23 December Monday

വരൂ, നമുക്കൊരുമിച്ച്‌ പറക്കാം അറിവിന്റെ ആകാശത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 13–-ാംപതിപ്പിന്റെ മെഗാ ഫൈനൽ ശനിയാഴ്‌ച കൊച്ചിയിൽ നടക്കും. എറണാകുളം മഹാരാജാസ്‌ കോളേജിൽ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. യുവ ചലച്ചിത്രതാരം ശ്യാംമോഹൻ മുഖ്യാതിഥിയാകും. അറിവിന്റെ പുതിയ ആകാശത്തേക്ക്‌ പറന്നുയരാൻ 14 ജില്ലകളിൽനിന്നുള്ള കൊച്ചുമിടുക്കർ അറിവുത്സവ വേദിയിൽ മാറ്റുരയ്‌ക്കും. സ്കൂൾതലംമുതൽ മൂന്നുഘട്ടങ്ങളിലായി പതിനാറായിരത്തോളം സ്കൂളുകളിൽനിന്ന്‌ 45 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരങ്ങളിലെ ജില്ലാ വിജയികളാണ്‌ മെഗാ ഫൈനലിൽ മത്സരിക്കുന്നത്‌. എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിൽനിന്ന്‌ രണ്ടുപേർവീതമാണ്‌ മത്സരിക്കുന്നത്‌. വ്യക്തിഗതമായാണ്‌ മത്സരം. മലയാളികളുടെ അഭിമാനമായ നടൻ മോഹൻലാലാണ്‌ അക്ഷരമുറ്റത്തിന്റെ ഗുഡ്‌വിൽ അംബാസഡർ. വിദ്യാർഥികളും രക്ഷിതാക്കളും മനസ്സിൽ എന്നും ഓർത്തുവയ്‌ക്കുന്നവിധത്തിലാകും ഫൈനൽ. വിജയികൾക്ക്‌ യഥാക്രമം ഒരുലക്ഷം, 50,000 രൂപ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top