17 September Tuesday

അക്ഷരപ്പൂക്കൾ

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

പാറശാല ഉപജില്ല മൽസര വിജയികൾ

തിരുവനന്തപുരം> ഓരോ ചോദ്യവും ശ്രദ്ധയോടെ കേട്ടു. അറിയാവുന്ന ചോദ്യങ്ങൾക്ക്‌ വേഗത്തിൽ ഉത്തരമെഴുതി. ചിലർ, ഒന്നുകൂടി ആലോചിച്ച്‌ ഉറപ്പാക്കിയശേഷം ഉത്തരം പകർത്തി. ഓർമകിട്ടാതെ തലയിൽ കൈവച്ച്‌ ഇരുന്നവരുമുണ്ട്‌. ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്‌ സീസൺ 13ന്റെ ഉപജില്ലാ മത്സരങ്ങൾ അറിവും ആവേശവും പകരുന്നതായി. ജയവും തോൽവിയുമല്ല ആരോഗ്യകരമായ മത്സരത്തിന്റെ ആരവമാണ്‌ 12 ഉപജില്ലയിലെയും അക്ഷരമുറ്റം വേദിയിൽ ഉയർന്നത്‌.

ജില്ലാതല ഉദ്‌ഘാടനം വർക്കല ഉപജില്ലയിലെ വർക്കല ഗവ. എച്ച്‌എസ്‌എസിൽ വി ജോയി എംഎൽഎ നിർവഹിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി സിജോവ്‌ സത്യൻ സമ്മാനം വിതരണം ചെയ്‌തു. ആറ്റിങ്ങൽ ഉപജില്ലയിൽ ആറ്റിങ്ങൽ ഗവ. ബിഎച്ച്‌എസ്‌എസിൽ ഒ എസ്‌ അംബിക എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ എസ്‌ കുമാരി സമ്മാനം വിതരണം ചെയ്‌തു.

ബാലരാമപുരത്ത്‌ -നേമം ഗവ. യുപിഎസിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ കെ പ്രീജ സമ്മാനം നൽകി. കണിയാപുരത്ത്‌ കാട്ടായിക്കോണം ഗവ. യുപിഎസിൽ- കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനവും -സ്വാഗതസംഘം കൺവീനർ അരുൺ കാട്ടായിക്കോണം സമ്മാന വിതരണവും നിർവഹിച്ചു. കാട്ടാക്കട ഉപജില്ലയിൽ കാട്ടാക്കട പി ആർ വില്യം എച്ച്‌എസ്‌എസിൽ ഐ ബി സതീഷ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജി സ്റ്റീഫൻ എംഎൽഎ സമ്മാനം നൽകി. കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂർ ഗവ. എച്ച്‌എസ്‌എസിൽ സ്വാഗതസംഘം ചെയർമാൻ തട്ടത്തുമല ജയചന്ദ്രൻ  ഉദ്‌ഘാടനവും കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടിവ്‌ അംഗം പി വി രാജേഷ്‌ സമ്മാന വിതരണവും നിർവഹിച്ചു. നെടുമങ്ങാട്‌ ഉപജില്ലയിൽ നെടുമങ്ങാട്‌ ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസിൽ ഡോ. മനോജ്‌ വെള്ളനാട്‌ ഉദ്‌ഘാടനം ചെയ്‌തു. സാഹിത്യകാരൻ ഡോ. ബി ബാലചന്ദ്രൻ സമ്മാനം വിതരണം ചെയ്‌തു. നെയ്യാറ്റിൻകര ഉപജില്ലയിൽ നെയ്യാറ്റിൻകര ഗവ. ജിഎച്ച്‌എസ്‌എസിൽ കെ ആൻസലൻ എംഎൽഎ ഉദ്‌ഘാടനവും സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ സമ്മാന വിതരണവും നിർവഹിച്ചു. പാലോട്‌ ഭരതന്നൂർ ഗവ. എച്ച്‌എസ്‌എസിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു ഉദ്‌ഘാടനം ചെയ്‌തു. -പാറശാല ഉപജില്ലയിൽ -പാറശാല ഇവാൻസ്‌ എച്ച്‌എസിൽ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ എസ്‌ അജയകുമാർ സമ്മാനം വിതരണംചെയ്‌തു. തിരുവനന്തപുരം നോർത്തിൽ തമ്പാനൂർ എസ്‌എംവി മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസിൽ ആന്റണി രാജു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ജനറൽ കൺവീനർ സി പ്രസന്നകുമാർ സമ്മാനം നൽകി. തിരുവനന്തപുരം സൗത്തിൽ- തൈക്കാട്‌ ഗവ. മോഡൽ ബിഎച്ച്‌എസ്‌എസിൽ വി കെ പ്രശാന്ത്‌ എംഎൽഎ ഉദ്‌ഘാടനവും കൗൺസിലർ ഗായത്രി ബാബു സമ്മാന വിതരണവും നിർവഹിച്ചു.
സ്‌കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ഉപജില്ലാതലത്തിൽ മത്സരിച്ചത്‌. ജില്ലാതല മത്സരം ഒക്ടോബർ 19നും സംസ്ഥാനതല മത്സരം നവംബർ 23നുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top