22 November Friday

അലന്റെയും താഹയുടേയും റിമാന്റ്‌ നീട്ടി; പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന്‌ അലൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

കൊച്ചി> പന്തീരാങ്കാവ് യുഎപിഎ കേസിൽ അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ റിമാൻറ്‌  കൊച്ചിയിലെ പ്രത്യേക കോടതി നീട്ടി. അടുത്ത മാസം 13 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. കേസ് അന്വേഷിക്കുന്ന എൻഐഎ കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരേയും ചോദ്യം ചെയ്തിരുന്നു.

അതേസമയം എല്‍എല്‍ബി പരീക്ഷയെഴുതുവാന്‍ അനുമതി തേടി  അലൻ ഷുഹൈബ്‌ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്. 'മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും അലനെ വിലക്കിയിരുന്നു.  എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണം. ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണം എന്നാണ് അലന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാര്‍ത്ഥിയാണ് അലന്‍

ഇക്കാര്യത്തിൽ കോടതി  എൻഐഎ, കണ്ണൂർ യൂണിവേഴ്‌സിറ്റി എന്നിവയുടെ നിലപാട്‌ തേടി. തിങ്കളാഴ്ച്ച വിശദമായ സത്യവാങ്‌മൂലം നൽകാനാണ് കോടതിയുടെ നിർദേശം. ഇതിന് ശേഷം കോടതി അലന്‍റെ ഹര്‍ജിയില്‍ വിധി പറയും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top