04 December Wednesday

ആലപ്പുഴ അപകടം: വിദ്യാർഥികളുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു- വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

വണ്ടാനം > ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള വിദ്യാർഥികൾക്കു വേണ്ടി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് മന്ത്രി വീണാ ജോർജ്. മികച്ച ചികിത്സ നൽകുന്നതിനായി എച്ച്ഒഡിമാരടക്കം വിദ​​ഗ്ധർ ബോർഡിലുണ്ടെന്നും മന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട അഞ്ചു പേരും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൂന്നു പേരുടെ നില ​ഗുരുതരവും ഇവരിൽ ഒരാളുടെ നില അതീവ ​ഗുരുതരവുമാണ്. ഒരാൾക്ക് തലച്ചോറിൽ അടിയന്തര സർജറി നടത്തി. മൂന്നുപേരും വെന്റിലേറ്ററിൽ തുടരുകയാണെന്നും വീണാ ജോർജ് പറഞ്ഞു.

ചികിത്സയിലുള്ള അഞ്ചുപേരിൽ രണ്ടുപേർക്ക് നേരിയ പരിക്കുകളാണ്. ഇവർക്ക് മാനസിക പിന്തുണ ആവശ്യമുള്ള ഘട്ടമായതിനാൽ ആശുപത്രിയിൽ തന്നെ തുടരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top