ആലപ്പുഴ> കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട വാടക വാഹന ഉടമ ഷാമിൽ ഖാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ആർടിഒയ്‌ക്ക് മൊഴിനൽകി. നോട്ടീസ് അയച്ചതിനെ തുടർന്ന് വാഹനത്തിന്റെ രേഖകളുമായി ഷാമിൽ ഖാൻ ബുധനാഴ്‌ച ഹാജരായി. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാറുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം സൗജന്യമായി വിട്ടുനൽകിയത് എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഷാമിൽ ഖാൻ.
ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ഉടൻ കോടതിക്ക് റിപ്പോർട്ട് കൈമാറും. ഷാമിൽ ഖാൻ നിയമവിരുദ്ധമായി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതായി മോട്ടോർ വാഹന വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെയും മൊഴിയെടുക്കും. ട്രാൻസ്പോർട്ട് കമ്മീഷണർ മുൻപാകെ മോട്ടോർ വാഹന വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ അപകടത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വാഹനത്തിന്റെ കാലപ്പഴക്കമാണ്. അതേസമയം വാഹനമോടിച്ച മെഡിക്കൽ വിദ്യാർഥി ഗൗരി ശങ്കറിന്റെ ലൈസൻസ് റദ്ദാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..