21 December Saturday

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: തെളിവെടുപ്പിനിടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ആലപ്പുഴ> ചേർത്തലയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തി. പൊലീസ്‌ നടത്തിയ തെളിവെടുപ്പിൽ തകഴി കുന്നുമ്മൽ വിരിപ്പാല കൊല്ലനാടി പാടശേഖരത്തിന്‌ സമീപത്ത്‌ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആ​ഗസ്ത് ഏഴിന് ജനിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവ് ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top