ചാലക്കുടി> മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ചേട്ടൻ അനുജനെ വെട്ടിക്കൊന്നു. അതിരപ്പിള്ളി ശാസ്താംപൂവ്വം ആദിവാസി സങ്കേതത്തിലെ സത്യൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹോദരൻ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധൻ വൈകിട്ട് ഏഴോടെ കണ്ണംകുഴി വടാട്ടുപാറ വനത്തിലായിരുന്നു സംഭവം. സത്യനെ വെട്ടുന്നത് തടയാൻ ശ്രമിച്ച ചന്ദ്രമണിയുടെ ഭാര്യ മായക്ക് കഴുത്തിൽ വെട്ടേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനവിഭവങ്ങൾ ശേഖരിക്കാനായി ഇവർ കുറച്ച് നാളായി കണ്ണംകുഴി വടാട്ടുപാറ വനത്തിൽ കുടിൽകെട്ടി താമസിച്ച് വരികയായിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തി. ഇതിനിടെ ചന്ദ്രമണി വെട്ടുകത്തിയെടുത്ത് സത്യനെ വെട്ടുകയായിരുന്നു. ലീലയാണ് മരിച്ച സത്യന്റെ ഭാര്യ. കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചത്. തുടർന്ന്, വനപാലകരും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ് മായയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..