ഇടുക്കി > ഇടുക്കി ജില്ലയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. തോട്ടങ്ങളിൽ മണ്ണിടിഞ്ഞുള്ള അപകടം, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ഈ മേഖലകളില്‍ ജോലിചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്നതിന് എസ്റ്റേറ്റ് ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ജോലികള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ പൂര്‍ണ്ണമായും നിർത്തിവയ്‌ക്കേണ്ടതാണ്. എസ്റ്റേറ്റ് മാനേജര്‍മാരും കരാറുകാരും ഉത്തരവ് പാലിക്കുന്നുവെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍, പ്ലാന്റേഷന്‍ ഇൻസ്‌പെക്ടർമാർ എന്നിവര്‍ ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപകട സാധ്യതയുള്ള മേഖലകളില്‍ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അതത് മേഖലകളിലെ പണികളും നിർത്തിവയ്‌ക്കണം. അലെർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു. മേഖലയിൽ ഖനന പ്രവൃത്തികളും തടഞ്ഞു. മലയോരമേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
•
Read more: https://www.deshabhimani.com/news/kerala/help-to-affected-people-in-wayanad/1128741
•
Read more: https://www.deshabhimani.com/news/kerala/help-to-affected-people-in-wayanad/1128741
•
Read more: https://www.deshabhimani.com/news/kerala/help-to-affected-people-in-wayanad/112
• നദികള്‍ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ, മീന്‍പിടിക്കാനോ ശ്രമിക്കരുത്.
• മരങ്ങൾക്കരുകിൽ നിൽക്കുകയുമരുത്.
• താമസസ്ഥലത്ത് സുരക്ഷിതമല്ലായെന്ന് ചെറിയ തോന്നൽ ഉണ്ടായാൽ പോലും ഏറ്റവും അടുത്തുള്ള വില്ലേജ് ഓഫീസ് ജീവനക്കാരെയോ , പോലീസിനെയോ , ജനപ്രതിനിധികളെയോ ബന്ധപ്പെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണം.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: 9383463036, 04862 233111, 04862 233130
ടോള്‍ ഫ്രീ നമ്പര്‍: 1077
താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍
ഇടുക്കി: 04862 235361
തൊടുപുഴ: 04862 222503
ഉടുമ്പഞ്ചോല: 04868 232050
പീരുമേട്: 04869 232077
ദേവികുളം: 04865 264231
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..