23 December Monday
ആം റെസ്ലിങ് ഓപ്പൺ മീറ്റ്‌

ഇരട്ടസ്വർണവുമായി ആൽഫി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

വൈപ്പിൻ
ഏഷ്യൻ ആംറെസ്ലിങ് ഓപ്പൺമീറ്റിൽ ഇരട്ടസ്വർണവുമായി സ്കൂൾ അധ്യാപിക. മുംബൈയിൽ നടക്കുന്ന ഏഷ്യൻ ആംറെസ്ലിങ് ഓപ്പൺമീറ്റിലാണ് ഇന്ത്യയെ പ്രതിനിധാനംചെയ്‌ത്‌ കേരളത്തിൽനിന്നുള്ള ആൽഫി വർഗീസ് ഇരട്ടനേട്ടം കൈവരിച്ചത്.

80 ഗ്രാൻഡ്‌മാസ്റ്റർ വുമൺ വിഭാഗത്തിലാണ് തിളക്കമാർന്ന വിജയം. ലെഫ്റ്റ് സൈഡിലും റൈറ്റ് സൈഡിലും സ്വർണമെഡൽ നേടി. കഴിഞ്ഞ ആഗസ്തിൽ മോൾഡോവയിലെ കിഷിനാവിൽ നടന്ന 45–-ാമത് വേൾഡ് ആംറെസ്ലിങ് ചാമ്പ്യൻഷിപ് മീറ്റിലും ആൽഫി വർഗീസ് ഇരട്ടനേട്ടം കൊയ്തിരുന്നു.

ജൂലൈയിൽ പീപ്പിൾസ് ആംറെസ്ലിങ് ഫെഡറേഷൻ ഇന്ത്യയുടെ കീഴിലുള്ള നാഗ്പുർ ദേശീയമീറ്റിൽ 80 വുമൺ ഗ്രാൻഡ്‌മാസ്റ്റേഴ്സ് വിഭാഗത്തിലും ഇരട്ടസ്വർണം നേടി. കുഴുപ്പിള്ളി സെന്റ് ഗ്രീഗറീസ് യുപി സ്കൂൾ അധ്യാപികയാണ്. ചെറായി മാഞ്ഞൂരാൻ വർഗീസാണ് ഭർത്താവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top