01 October Tuesday

മുഴുവൻ പാർടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം: എം വി ​ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

മേപ്പാടി> മഴക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ മുഴുവൻ പാർടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത സ്ഥലത്ത് അഞ്ചു മന്ത്രിമാർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് സ്ഥലത്തുള്ളത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉരുൾപൊട്ടലിൽ സാധ്യമായ രക്ഷാപ്രവർത്തനങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top