22 December Sunday

ലൈം​ഗികാതിക്രമ പരാതി: വി കെ പ്രകാശ് മുൻകൂർ ജാമ്യം തേടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കൊച്ചി > കഥാചർച്ചയ്ക്കായി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ഉപദ്രവിച്ചെന്ന യുവ കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കാണിച്ചാണ് ഹർജി നൽകിയത്. യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും   ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

കഴിഞ്ഞ ദിവസം യുവ കഥാകൃത്ത് അരോപണവുമായി എത്തിയതിന് പിന്നാലെയാണ് വികെ പ്രകാശ് മുൻകൂർ ജാമ്യം തേടിയത്.  ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കും. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് ലൈം​ഗികാതിക്രമമുണ്ടായതെന്നാണ് യുവതി പറഞ്ഞത്. കഥ പറഞ്ഞ് പകുതിയായപ്പോൾ മദ്യം വാ​ഗ്ദാനം ചെയ്തു; നിരസിച്ചപ്പോൾ ഒരു രം​ഗം അഭിനയിക്കാൻ നിർബന്ധിച്ചു. തുടർന്ന് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചതായും യുവതി ആരോപിച്ചിരുന്നു.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top