22 December Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി അല്ലു അർജുൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരുവനന്തപുരം > വയനാടിന് കൈത്താങ്ങാകാൻ സഹായവുമായി തെലുങ്ക് സിനിമ താരം അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം രൂപ നൽകി. വയനാടിന് സംഭവിച്ച ​ദുരിതത്തിൽ അതിയായ ദുഃഖമുണ്ടെന്ന കുറിപ്പോടെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് താരം സഹായം അറിയിച്ചത്.

നിരവധി താരങ്ങൾ ​വയനാടിന് സഹായവുമായി രം​ഗത്തെത്തിയിരുന്നു. നടൻമാരായ മോഹൻലാലും ടൊവിനോ തോമസും 25 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷവും മമ്മൂട്ടിയും ദുൽഖർ സൽമാനും ആ​ദ്യഘട്ടമായി 35 ലക്ഷം രൂപയും കൈമാറി.

നടി നയൻതാരയും പങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കമൽഹാസൻ - 25 ലക്ഷം, വിക്രം - 20 ലക്ഷം, സൂര്യ, ജ്യോതിക, കാർത്തി- 50 ലക്ഷം, രശ്മിക മന്ദാന- 10 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾ നൽകിയത്. നടൻ ആസിഫ് അലിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top