23 December Monday

"സുരേഷ് ഗോപി റീല്‍സ് ഹീറോ മാത്രമാകരുത്": അല്‍മായ ഫോറം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

തൃശൂര്‍> എംപി  സുരേഷ് ഗോപി റീല്‍സ് ഹീറോ മാത്രമാകരുതെന്ന് സിറോ മലബാര്‍ സഭ അല്‍മായ ഫോറം. സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാര്‍ പാര്‍ലിമെന്റിലേക്ക് വിജയിപ്പിച്ചു വിട്ടത്. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തൃശൂര്‍ ലോക്‌സഭാമണ്ഡലത്തോട് പോലും നീതി കാണിക്കാന്‍ കേന്ദ്ര ബജറ്റിനായില്ല. തൃശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികള്‍ വരുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ജനങ്ങള്‍ നോക്കിയിരുന്നത്. അതിലൊന്നാണ് ടൂറിസം സ്പിരിച്വല്‍ സര്‍ക്യൂട്ട്. എയിംസിന്റെ പ്രഖ്യാപനം തൃശൂരിലേക്കാകുമോ എന്ന പ്രതീക്ഷയും തീര്‍ന്നു.

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി കേരളത്തിനായി കൊണ്ടുവരുമെന്ന പ്രതീക്ഷയും വെള്ളത്തിലായി.കൊച്ചി മെട്രോ തൃശൂര്‍ വരെ നീട്ടുന്നതടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top