03 December Tuesday

അമരനൊപ്പം ഹിറ്റായി ഷിജു രാഘവനും

എ സജീവ് കുമാർUpdated: Tuesday Nov 12, 2024

അമരൻ എന്ന തമിഴ് ചിത്രത്തിൽ ഷിജു രാഘവൻ

കൊയിലാണ്ടി > തമിഴ്‌നാട്ടിലെ തിയറ്ററുകൾ നിറഞ്ഞോടുന്ന "അമരൻ' സിനിമയുടെ വിജയഗാഥക്കൊപ്പം ഒരു മലയാളിയുടെ വിജയഗാഥയുമുണ്ട്‌. മേഡർ മുകുന്ദ്‌ വരദരാജന്റെ ജീവചരിത്ര കഥ പറയുന്ന സിനിമയിൽ ആർമി ട്രെയിനറായ റോജി മാത്യു വർഗീസ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ കോഴിക്കോട്‌ പന്തലായനി  സ്വദേശി  ഷിജു രാഘവനാണ്‌. സിനിമയുടെ വിജയത്തിനൊപ്പം റോജിയും   ഹിറ്റായി.  
 
ശിവ കാർത്തികേയനും സായ്‌പല്ലവിയും മുഖ്യവേഷത്തിലെത്തിയ ‘അമരൻ ' എന്ന   ചിത്രത്തിൽ  ഷിജുവിന്റെ കഥാപാത്രം തമിഴ്‌, മലയാളി പ്രേക്ഷകരിൽനിന്ന്‌ മികച്ച അഭിപ്രായമാണ്  നേടിയത്.
 
ബാലസംഘം പ്രവർത്തകനായിരുന്ന ഷിജു നാടക രംഗത്ത് സജീവമായിരുന്നു.  കൊയിലാണ്ടിയിൽ കലാരംഗത്ത്‌ നിറഞ്ഞ്‌ നിന്ന ഷിജു രാഘവൻ  ജോലി കിട്ടി ചെന്നൈയിലെത്തിയിട്ടും  നാടകവുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ചെന്നൈ മക്തൂബ് തിയറ്റർ അംഗമായ ഇദ്ദേഹം മദ്രാസ് കേരള സമാജമായും ടിമാർട്ട്സ് ചെന്നൈയുമായും ചേർന്നാണ്‌ നാടക രംഗത്ത് പ്രവർത്തിക്കുന്നത്‌. ചെന്നൈ അണ്ണാ നഗറിൽ ഭാര്യ സുമിതയോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന ഷിജു വി- ഗാർഡ് ഉദ്യോഗസ്ഥനാണ്.  ഹൃദയം, ഫിലിപ്സ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. കൊയിലാണ്ടി പന്തലായനി കോവിലിടത്ത് രാഘവൻ നായരുടെയും രാധയുടെയും മകനാണ് ഇദ്ദേഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top