05 November Tuesday

ആമയിഴഞ്ചാൻ അപകടത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു, വേറെ എന്തു ചെയ്യാനാണ്: ശശി തരൂർ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

തിരുവനന്തപുരം > ആമയിഴഞ്ചാൻ  അപകടത്തിൽ വിവാദപരാമർശവുമായി ശശി തരൂർ എംപി. 'അപകടത്തെക്കുറിച്ച് താൻ എഫ്ബി പോസ്റ്റിട്ടു എന്നും വേറെ എന്ത് ചെയ്യാനാണെ'ന്നുമാണ് എംപി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്.

'അപകടം നടന്ന സമയത്തും മൃത​ദേഹം ലഭിച്ചതിനു ശേഷവും രണ്ടു തവണ എഫ്ബി പോസ്റ്റിട്ടു. സംഭവം നടന്നപ്പോൾ വയനാട്ടിലായിരുന്നു. സ്ഥലത്തുണ്ടായിരുന്നെങ്കിൽ വരുമായിരുന്നു'- ശശി തരൂർ പറഞ്ഞു

രക്ഷാപ്രവർത്തനസമയത്ത് സ്ഥലം എംപി കൂടിയായ ശശിതരൂരിന്റെ അസാന്നിധ്യം ചർച്ചാവിഷയമായിരുന്നു.  മാലിന്യം നീക്കം ചെയ്യുന്നതിൽ റെയിൽവേ വരുത്തിയ അനാസ്ഥയെക്കുറിച്ച് പരാമർശിക്കാത കോർപറേഷനെ പഴിചാരാനാണ് എംപി ആദ്യം ശ്രമിച്ചത്. അപകടസമയത്ത് സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാത്ത എംപി ആദ്യാവസാനം ഒപ്പം നിന്ന ജനപ്രതിനിധികളുടെ പ്രവർത്തനത്തെ നാടകമായി അപഹസിക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top