ന്യൂഡൽഹി
ബിസിനസ് ചെയ്യാൻ ഏറ്റവും എളുപ്പത്തിൽ കഴിയുന്ന സ്ഥലമാണ് ഇപ്പോൾ കേരളമെന്ന് നിതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്‌ചയദാർഢ്യമാണ് ഈ മാറ്റത്തിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻവെസ്‌റ്റ് കേരളയ്‌ക്ക് മുന്നോടിയായി നടന്ന വട്ടമേശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ മന്ത്രി പി രാജീവ്, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി തോമസ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി ചെയർമാൻ സി ബാലഗോപാൽ, എംഡി എസ് ഹരികിഷോർ, കേരള ഹൗസ് റസിഡന്റ് കമീഷണർ അജിത്കുമാർ, അഡീഷണൽ റസിഡന്റ് കമീഷണർ ചേതൻ കുമാർ മീണ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ഫിക്കി റീജണൽ ആൻഡ് സ്‌റ്റേറ്റ് കൗൺസിൽസ് ഡയറക്ടർ തരുൺ ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..