തിരുവനന്തപുരം
കേന്ദ്രമന്ത്രി അമിത് ഷാ കേരള സന്ദർശനം റദ്ദാക്കിയതിനാൽ ബിജെപിക്ക് നഷ്‌ടമായത് കോടികൾ. തിരുവനന്തപുരം നഗരത്തിലും പരിസരത്തുമായി കോടികൾ ചെലവഴിച്ച് കൂറ്റൻ ഫ്ലക്‌സുൾപ്പെടെ നൂറുകണക്കിന് ബോർഡ് സ്ഥാപിച്ചിരുന്നു.
വ്യാപാരികളടക്കമുള്ളവരിൽനിന്ന് ഭീഷണിപ്പെടുത്തിയാണ് കോടികൾ പിരിച്ചത്. 29ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു അറിയിച്ചത്. അന്ന് ബിജെപി കോർ കമ്മിറ്റിയും സംസ്ഥാന സമിതിയും നിശ്ചയിച്ചിരുന്നു. വൈകിട്ട് പട്ടികജാതി റാലിയും സംഘടിപ്പിച്ചിരുന്നു. സുരേന്ദ്രൻ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പിരിവ് നടത്തി വൻ തുക മുക്കിയെന്നും ഇതിന് മറുപടി പറയേണ്ടിവരുമെന്നും വിമത പക്ഷം പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..