27 December Friday

ഹേമ കമീഷൻ റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് മറുപടി: സിദ്ദിഖ്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

കൊച്ചി> ഹേമ കമീഷൻ റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് മറുപടി പറയാമെന്ന് താരസംഘടന 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ലെന്നും അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി നിയമ നടപടികളിൽ സഹകരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. അപ്പീൽ നൽകിയ അഞ്ച് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് നേരിട്ട് നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top