23 December Monday

പരാതി നേട്ടങ്ങൾക്കായല്ല: സോണിയ മൽഹാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം> പരാതി നൽകിയത് വ്യക്തിപരമായ നേട്ടത്തിനല്ലെന്ന് യുവ നടനെതിരെ പരാതി നൽകിയ ജൂനിയർ ആർട്ടിസ്റ്റ് സോണിയ മൽഹാർ. കലാരംഗത്ത്‌ നേരിട്ട പ്രശ്‌നമാണ്‌ പരാതിയായി ഉന്നയിച്ചത്‌. ആരോപണം ഉന്നയിച്ചതിന്‌ പിന്നാലെ അർധരാത്രിയിൽ പല നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നുണ്ട്‌. എന്നെ ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ആശങ്കയിലാണ്‌ കുടുംബമെന്നും അവർ പറഞ്ഞു.

പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കുടുംബത്തിന്റെ പിന്തുണ കിട്ടിയാൽ നടന്റെ പേര്‌ വെളിപ്പെടുത്തും. സിനിമയിൽ എനിക്ക്‌ നേരിട്ട ദുരനുഭവത്തിൽ ബന്ധപ്പെട്ടവരുടെ പേര് പരാതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ജൂനിയർ ആർട്ടിസ്റ്റായി  എത്തിയപ്പോഴായിരുന്നു ദുരനുഭവം ഉണ്ടായത്‌. പിന്നിൽ നിന്ന്‌ യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞ് തലയൂരി. ഒരു പ്രസ്‌തുത നടനല്ല എന്ന്‌ ഞാൻ പറഞ്ഞതായി കഴിഞ്ഞ ദിവസം ഓൺലൈനുകളിൽ വന്നത്‌ അഭിമുഖത്തിന്റെ എഡിറ്റഡ്‌ രൂപമാണെന്നും നടി പറഞ്ഞു.

പരാതി ഉന്നയിച്ച നടന്റെ ഒരു വലിയ സിനിമ വരുന്നുണ്ടെന്നും അതിനെ ഡീഗ്രേഡ്‌ ചെയ്യാനാണ്‌ ഇത്തരം ആരോപണങ്ങളുമായി മുന്നോട്ടുവരുന്നതെന്നും ചിലർ പറയുന്നതൊന്നും മറുപടി അർഹിക്കുന്നില്ല. മരിച്ചുപോയ ഹാസ്യനടനിൽ നിന്ന്‌ മോശം അനുഭവമുണ്ടായെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top