23 December Monday

അമീബിക്‌ മസ്‌തിഷ്‌ക ജ്വരം: നാല്‌ വയസുകാരൻ അപകടനില തരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

കോഴിക്കോട്‌> അമീബിക്‌ മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള  കുട്ടി അപകടനില  തരണം ചെയ്‌തു. കാരപ്പറമ്പ്‌ സ്വദേശിയായ നാല്‌ വയസുകാരനായ ആൺകുട്ടിയാണ്‌ ചികിത്സയിൽ. അതേ സമയം കുട്ടിയുടെ പിസിആർ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌.

ആരോഗ്യ നിലയിലെ പുരോഗതിയെ തുടർന്ന്‌ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന്‌ മുറിയിലേക്ക്‌ മാറ്റി. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയത്‌ മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച്‌  ചികിത്സ നൽകിയിരുന്നു. കണ്ണൂരിൽ നിന്നുള്ള മൂന്ന്‌ വയസുകാരനും ഇതേ രോഗം ബാധിച്ച്‌ ഇവിടെ ചികിത്സയിലുണ്ട്‌. കുട്ടിയുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്‌. ചികിത്സയ്‌ക്കുള്ള മിൽട്ടി ഫോസ്‌ മരുന്ന്‌ ആരോഗ്യ വകുപ്പ്‌ എത്തിച്ച്‌ ആവശ്യമുള്ള ആശുപത്രികൾക്ക്‌ നൽകുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top