23 December Monday

മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ചട്ടഞ്ചാല്‍ (കാസര്‍കോട്)>  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു.  ചട്ടഞ്ചാല്‍ ഉകംപാടിയിലെ പി കുമാരന്‍ നായരുടെ മകന്‍ എം മണികണ്ഠന്‍(41) ആണ്  കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.

മുംബൈയില്‍ സഹോദരന്‍ ശശിധരനോടൊപ്പം കടയില്‍ ജോലി ചെയ്തിരുന്ന മണികണ്ഠന്‍ പനിയും വിറയലും ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അന്നുതന്നെ കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നു 6 ദിവസത്തിനു ശേഷം കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി.

 അവിടെ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. അമ്മ: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കള്‍. നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങള്‍: കമലാക്ഷി, രവീന്ദ്രന്‍, ഗീത, രോഹിണി, സുമതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top