22 December Sunday

മലപ്പുറത്ത് വയോധികൻ കിണറ്റിൽ വീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

മലപ്പുറം > മലപ്പുറത്ത് വയോധികൻ കിണറ്റിൽ വീണു മരിച്ചു. വാറങ്കോട് സ്വദേശി നെടുങ്ങാട്ട് മുഹമ്മദിനെ (78) ആണ് അയൽവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാറങ്കോട്ടെ സഹോദരി ആയിഷയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അവിവാഹിതനാണ്.

ഇന്നലെ പുലർച്ചെ 5.30ന് വീട്ടുകാർ എണീറ്റപ്പോഴാണ് മുഹമ്മദിനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്തുനിന്ന് അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു.  പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് വാറങ്കോട് ബദർ ജുമുഅ മസ്‌ജിദിൽ കബറടക്കി. സഹോദരൻ യൂസുഫ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top