10 September Tuesday

ലോക ആനദിനം: മണ്ണുത്തിയിലെ ആനപ്പാഠം അമേരിക്കയിലും ഹിറ്റ്‌

സി എ പ്രേമചന്ദ്രൻUpdated: Sunday Aug 11, 2024

തൃശൂർ
കേരളത്തിലെത്തി ആനയെ തൊട്ടറിഞ്ഞ അനുഭവപാഠം മറക്കാനാകാത്തതെന്ന്‌ അമേരിക്കയിലെ  ജോർജിയ സർവകലാശാല വിദ്യാർഥികൾ.  ആനകളും കേരള അനുഭവവും  ഇൻസ്‌റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുയാണിവർ. ജോർജിയ സർവകലാശാലയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും സംഘടിപ്പിച്ച  പഠന പരിപാടിയുടെ ഭാഗമായാണ്‌ 17 വിദേശ വിദ്യാർഥികൾ എത്തിയത്‌.
ഉഷ്‌ണമേഖലയിലെ മൃഗങ്ങളെക്കുറിച്ച്‌ പഠിക്കാൻ ജൂണിലാണ്‌ ഇവർ കേരളത്തിലെത്തിയത്‌. 

ആനകളെ ഏറെ പ്രിയമായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജിലെ ആന പഠന ഗവേഷണ കേന്ദ്രത്തിലെത്തിയ വിദ്യാർഥികൾക്ക്‌ ഗവേഷണ കേന്ദ്രം മേധാവി ഡോ. പി എസ്‌ രാജീവിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ജയറാം എന്ന ആനയെ  അടുത്തറിയാനായി. ഗുരുവായൂർ ആനത്താവളവും സംഘം സന്ദർശിച്ചു.  മൃഗങ്ങളിലെ രോഗനിർണയമായിരുന്നു  പ്രധാന വിഷയം.

 മൃഗങ്ങളെ കാണുന്നതിനൊപ്പം യൂണിവേഴ്സിറ്റി ക്ലിനിക്കൽ ലബോറട്ടറികളിലും  ആശുപത്രികളിലും നടത്തുന്ന പഠന–-ചികിത്സാരീതികൾ  നിരീക്ഷിക്കാൻ  അവസരമാരുക്കിയിരുന്നു. സർവകലാശാല വൈസ്‌ ചാൻസലർ  ഡോ. കെ എസ്‌ അനിൽ, രജിസ്‌ട്രാർ ഡോ. പി സുധീർ ബാബു, ഗവേഷണ വിഭാഗം  ഡയറക്ടർ ഡോ. സി ലത,  എന്റർപ്രണർഷിപ്‌ ഡയറക്ടർകൂടിയായ ഡോ. പി എസ്‌ രാജീവ്‌ തുടങ്ങിയവരുമായി സംവദിച്ചത് വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top