23 November Saturday

‘ലോറി കണ്ടുപിടിച്ചില്ലേ’; കർണാടകയുടെ അനാസ്ഥയെ ന്യായീകരിച്ച്‌ വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024



കൊച്ചി > ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കർണാടക സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായ അലംഭാവത്തെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ലോറി കണ്ടുപിടിച്ചില്ലേയെന്നും കർണാടക സർക്കാരിനെതിരെ വികാരം ഉണ്ടാക്കരുതെന്നും വി ഡി സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

കർണാടക സർക്കാർ കഴിയുന്നതെല്ലാം ചെയ്‌തു, വീഴ്‌ചയുണ്ടായിട്ടില്ല. കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായി പത്തുദിവസം കഴിഞ്ഞാണ്‌ അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനായത്‌. ഇനിയും ഒരുപാടുപേരെ കിട്ടാനുമുണ്ട്‌. അപ്പോഴാണ്‌ ഒരു തെറ്റും ചെയ്യാത്ത  കർണാടക സർക്കാരിനെതിരെ മോശം പ്രചാരണം നടക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന്‌ പോകുന്നവരും മണ്ണിനടിയിലാകണം എന്നാണോ പറയുന്നതെന്ന്‌ സതീശൻ ചോദിച്ചു. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളിടത്താണ്‌ ശ്രമകരമായ രക്ഷാപ്രവർത്തനം നടത്തുന്നത്‌. മര്യാദകെട്ട പ്രചാരണമാണ്‌ കർണാടക സർക്കാരിനെതിരെ നടക്കുന്നത്‌.   മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇടപെട്ടു. അവിടത്തെ എംഎൽഎ ഇപ്പോഴും സ്ഥലത്തു തന്നെയുണ്ട്‌. അർജുനെ കണ്ടെത്തിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും സതീശൻ പറഞ്ഞു.

ജൂലൈ 16 നായിരുന്നു മണ്ണിടിച്ചൽ ഉണ്ടായത്‌. എന്നാൽ തുടക്കത്തിൽ പതുക്കെ തിരയാമെന്ന കടുത്ത അനാസ്ഥാ നിലപാടിലായിരുന്നു കർണാടക സർക്കാർ. തുടർന്ന്‌ കേരള സർക്കാരിന്റെ ഭാഗത്ത്‌ നിന്നുൾപ്പെടെ ഉണ്ടായ സമ്മർദങ്ങൾ മൂലമാണ്‌ രക്ഷാ പ്രവർത്തനങ്ങൾ ഊർജിതമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top