22 December Sunday

ഷിരൂരിൽ തിരച്ചിലിന്‌ അനുമതിയില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

അങ്കോള (കർണാടകം)> മണ്ണിടിഞ്ഞ്‌ ട്രക്ക്‌ ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ ഞായറാഴ്‌ച തിരച്ചിലിനെത്തിയവർക്ക്‌  കലക്ടർ അനുമതി നിഷേധിച്ചു. അമാവാസിയായതിനാൽ ഗംഗാവലിപ്പുഴയിൽ നീരൊഴുക്ക്‌ കുറയുമെന്ന പ്രതീക്ഷയിലെത്തിയ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മൽപെയെയും സംഘത്തെയും ഒഴുക്ക്‌ കുറഞ്ഞില്ലെന്നുകാട്ടിയാണ്‌ വിലക്കിയത്‌.

സ്ഥലത്തെത്തിയ അർജുന്റെ സഹോദരീഭർത്താവ്‌ ജിതിൻ രണ്ടുദിവസംകൂടി അങ്കോളയിൽ തുടരുമെന്നറിയിച്ചു. കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾ മടങ്ങിയതോടെ,  ഇവിടുത്തെ എല്ലാത്തരത്തിലുമുള്ള തിരച്ചിലും കർണാടക സർക്കാർ അവസാനിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top