22 December Sunday

ഷിരൂരിൽ അർജുനായി പരിശോധന തുടരും: കണ്ടെത്താനുള്ളത്‌ അർജുൻ അടക്കം മൂന്ന് പേരെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ബംഗളൂരു>കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങി കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള  തിരച്ചിൽ ഇന്നും തുടരും. അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. ഈശ്വര്‍ മാല്‍പെയടക്കം നാല് ഡൈവര്‍മാരുടെ നേതൃത്വത്തിലാണ്‌ തിരച്ചിൽ.  പുഴയിലെ തിരച്ചില്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ എത്തും. ഇന്നലെ അർജുന്റെ ലോറിയുടെ  ജാക്കി കണ്ടെത്തുകയും ഉടമ മനാഫ് അത്‌ അർജുന്റെ ലോറിയുടേതെന്ന്‌ സ്ഥിരീകരികരിക്കുകയും ചെയ്തിരുന്നു. ജാക്കി കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമായിരിക്കും ആദ്യഘട്ട തിരച്ചില്‍. നാവികസേന ഇന്നലെ എത്തിയില്ലെങ്കിലും ഇന്ന് എത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.

ഈശ്വര്‍ മാല്‍പെ ഇന്നലെ നടത്തിയ ഡൈവിങ് പരിശോധനയില്‍ പുഴയുടെ അടിത്തട്ടില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ജാക്കിക്കൊപ്പം ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും ഇന്നലത്തെ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top