23 December Monday

ആന്റണി ജോണിനെ യുഡിഎഫുകാർ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചു; ഷർട്ട്‌ വലിച്ചുകീറി

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021

കോതമംഗലം > പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. മുനിസിപ്പൽ ഈസ്‌റ്റിൽ‌ പര്യടനത്തിന്റെ സമാപന സമ്മേളന നഗരിയായ ടിബി കുന്നിലേക്ക്‌ പോകുംവഴി മാർ ബേസിൽ സ്‌കൂളിനുമുന്നിൽ തിങ്കളാഴ്‌ച രാത്രി ഒമ്പതിനായിരുന്നു ആക്രമണം.

യുഡിഎഫിനുവേണ്ടി ഉമ്മൻചാണ്ടിയും ശശി തരൂരും മാർ ബേസിൽ സ്‌കൂൾ ഗ്രൗണ്ടിൽ പ്രചാരണത്തിന്‌ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഡിഎഫ്‌ വേദിയിൽ ഗാനമേള നടക്കുമ്പോഴാണ്‌ റോഡിലൂടെ പോയ ആന്റണിയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്‌. ആന്റണി ജോണിന്റെ ഷർട്ട്‌ വലിച്ചുകീറി. താടിയിൽ പിടിച്ച്‌ വാഹനത്തിൽനിന്ന്‌ തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച എൽഡിഎഫ്‌ നേതാക്കൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ്‌ എത്തിയാണ്‌ ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക്‌ മാറ്റിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top