01 November Friday

ഐഫോൺ പണിമുടക്കി: ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ആലത്തൂർ> ആപ്പിൾ ഐഫോൺ വാങ്ങി മാസങ്ങൾക്കുള്ളിൽ തകരാറിലായ ഗുണഭോക്താവിന് 75,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. അലനല്ലൂർ എടത്തനാട്ടുകര സ്വദേശിയും അധ്യാപകനുമായ സഞ്ജയ് കൃഷ്ണന്‌ നഷ്ടപരിഹാരം നൽകാനാണ്‌ ആപ്പിൾ കമ്പനിയോട്‌ പാലക്കാട്‌ ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടത്‌.

ഐഫോൺ 13 പ്രോ ഉപയോഗിച്ചിരുന്ന സഞ്ജയ്‌ കൃഷ്ണൻ സോഫ്‌റ്റ്‌വെയ്‌ർ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതോടെ ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ക്രീൻ തകരാറിലായി. അംഗീകൃത സർവീസ് സെന്ററിൽ കൊടുത്തെങ്കിലും ശരിയായില്ല. മോശം പെരുമാറ്റവുമായിരുന്നു. തുടർന്ന് ആപ്പിൾ കമ്പനിക്കെതിരെയും സർവീസ് സെന്ററിനെതിരെയും ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചു.

ഒന്നരവർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേടുവന്ന ഫോൺ നന്നാക്കി നൽകാനോ അല്ലെങ്കിൽ ഫോണിന്റെ വിലയും 10 ശതമാനം പലിശയും കോടതിച്ചിലവടക്കം ചേർത്ത്‌ ആകെ 75,000 രൂപ നഷ്ടപരിഹാരം നൽകാനോ ആണ്‌ കോടതി നിർദേശം. സഞ്ജയ് കൃഷ്ണനുവേണ്ടി അഡ്വ. മനു മോഹൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top