22 September Sunday

ജനങ്ങള്‍ സത്യസന്ധനെന്ന് അംഗീകരിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കു: അരവിന്ദ് കെജ്രിവാള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ന്യൂഡല്‍ഹി> ജനങ്ങള്‍ സത്യസന്ധനെന്ന് അംഗീകരിച്ചാല്‍ മാത്രമേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയുള്ളു എന്ന് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 2012 ഏപ്രിലില്‍ നടന്ന ഏറ്റവും വലിയ അഴിമതി വിരുദ്ധ സമരത്തില്‍ നിന്ന് ആരംഭിച്ചതാണ് ഈ പോരാട്ടം.

ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആം ആദ്മിക്ക് പണമോ ആള്‍ബലമോ ഉണ്ടായിരുന്നില്ല. ആംആദ്മിയെ തകര്‍ക്കാന്‍ മോദി ശ്രമിച്ചത്തിന്റെ ഫലമാണ് വ്യാജ കേസുകളില്‍ ഞങ്ങളെ ജലിലില്‍ അടച്ചത്. തനിക്ക് ഡല്‍ഹിയില്‍ സ്വന്തമായി ഒരു വീട് പോലും ഇല്ല. ജനങ്ങളുടെ ആശിര്‍വാദം മാത്രമാണ് ഏക സമ്പാദ്യം.

 ബിജെപി അധികാരത്തിലുള്ള ഒരു സംസ്ഥാനത്തും വൈദ്യുതി സൗജന്യമല്ല.ആരാണ് കള്ളനെന്ന് ജനങ്ങളാണ് പറയേണ്ടത്. താനാണോ, തന്നെ ജയിലില്‍ അടച്ചവര്‍ ആണോ. ഇ ഡി, സിബിഐ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ. ഇത് തെറ്റെങ്കില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുമോ എന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനോട് കെജ്രിവാള്‍ ചോദിച്ചു.

75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. അതേസമയം, മോദി തുടരുമെന്ന് അമിത് ഷാ പറയുന്നു. അപ്പോള്‍ ആ മാനദണ്ഡം മാറ്റുന്നതിനെ ചോദ്യം ചെയ്യുമോ എന്നും ആര്‍എസ്എസ് തലവന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top