23 December Monday

‘‘എല്ലാരും ഒന്നല്ലേ’’: മുത്തപ്പന്റെ 
മൊഴിയിൽനിറഞ്ഞ്‌ അൽ നഖ്ബി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കണ്ണൂർ > ‘നമ്മളെല്ലാരും ഒന്നല്ലേ, മുത്തപ്പൻ കൂടെയുണ്ട്‌ ’’ .... പറശ്ശിനിക്കടവ്‌  മടപ്പുരയിലെത്തിയ ദുബായിലെ   സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയോട്‌ മുത്തപ്പൻ വെള്ളാട്ടം പറഞ്ഞ മൊഴിയിൽ  തെളിഞ്ഞത്‌  എല്ലാവരുമൊന്നെന്ന സന്ദേശം.  യുഎഇ മിലിട്ടറി ഉദ്യോഗസ്ഥനും റാസൽ ഖൈമ വിമാനത്താവളത്തിലെ  ഉദ്യോഗസ്ഥനുമായ സൈദ് മുഹമ്മദ്  അൽ നഖ്ബി ശനി രാവിലെ ഏഴോടെയാണ്‌  മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും കാണാനെത്തിയത്.

ആരും വേറിട്ടവരല്ല , എല്ലാരും ഒന്നാണെന്ന മുത്തപ്പന്റെ മൊഴി  കൂടെയെത്തിയ കീച്ചേരി സ്വദേശി രവീന്ദ്രൻ  പരിഭാഷപ്പെടുത്തിയപ്പോൾ  അൽ നഖ്‌ബി ശ്രദ്ധയോടെ കേട്ടു. പരസ്‌പര സ്‌നേഹസന്ദേശം  നിറഞ്ഞുനിൽക്കുന്ന സന്ദേശമാണ്‌  മടപ്പുരയിൽ കണ്ടതെന്ന്‌ അൽ നഖ്ബി  പറഞ്ഞു.  മടപ്പുര ഭാരവാഹികളായ  പി എം സുജിത്‌, പി എം സ്യമന്ദ്, പി എം വിനോദ് എന്നിവർ വരവേറ്റു.   ദർശനത്തിനുശേഷം വഴിപാടുനേർന്ന്‌ ചായയും  പ്രസാദവും കഴിച്ചശേഷമാണ്‌ അൽ നഖ്ബി  മടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top