17 September Tuesday

ബസ് ഡ്രൈവർമാർ തമ്മിൽ തർക്കം: ഒരാൾക്ക് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കോഴിക്കോട് > കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ തർക്കം. സ്വകാര്യ ബസ് ഡ്രൈവർക്ക് കുത്തേറ്റു. കൊയിലാണ്ടി സ്വദേശിയായ നൗഷാദിനാണ് കുത്തേറ്റത്. സംഭവം നടക്കുമ്പോൾ ബസിൽ വിശ്രമിക്കുകയായിരുന്നു നൗഷാദ്.

കണ്ണൂർ സ്വദേശിയായ ഷഹീറാണ് ആക്രമണം നടത്തിയത്. ഷഹീർ മുൻവൈരാ​ഗ്യത്തിന്റെ പേരിലാണ് നൗഷാദിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top