തിരുവനന്തപുരം
ഉന്നത സർക്കാർ ഉദ്യോഗസ്ഥർ രാജ്‌ഭവനിലേക്ക് വരേണ്ടെന്ന പ്രസ്താവന തിരുത്തി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. സംസ്ഥാന പൊലീസ് മേധാവിയേയുംകൂട്ടി രാജ്‌ഭവനിൽ എത്തണമെന്ന് ചീഫ് സെക്രട്ടറിക്കുള്ള നിർദേശം സർക്കാർ തള്ളിയതിനുപിന്നാലെ ഉദ്യോഗസ്ഥർക്ക് ഗവർണർ വിലക്ക് ഏർപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉദ്യോഗസ്ഥർക്ക് വരാം എന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് എപ്പോഴും വരാം എന്നുമാണ് പുതിയ വിശദീകരണം. നിയമസഭ പാസാക്കുന്ന ബില്ലുകൾ, നിയമനിർമാണം എന്നിവ വിശദീകരിക്കാൻ സർക്കാർ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ഗവർണറെ സന്ദർശിക്കാറുണ്ട്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നത് ഭരണഘടനാ വിദഗ്‌ധർ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..