19 December Thursday

അന്ന് അർജുനുമെത്തി സഹനസൂര്യനായ പുഷ്പനെ കാണാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

2016ല്‍ അര്‍ജുനും സുഹൃത്തുകളും പുഷ്പന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍

കോഴിക്കോട്> കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം കാണാതായി ജീവൻപൊലിഞ്ഞ അർജുനും പണ്ടൊരിക്കൽ പുഷ്പനെ കാണാൻ വീട്ടിലെത്തിയിരുന്നു.

ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റിയിൽ സജീവമായിരുന്ന അർജുൻ 2016ലാണ് കൂത്തുപറമ്പിലെ രക്തനക്ഷത്രത്തെ കാണാനെത്തിയത്. പുഷ്പന്റെ വീട്ടിൽ നിൽക്കുന്ന അർജുന്റെ ചിത്രങ്ങൾ സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം പരിപാടിയിൽ പങ്കെടുത്ത അർജുന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഗംഗാവാലിയിൽ നിന്ന് 72-ാം ദിവസം കണ്ടുകിട്ടിയ അർജുന്റെ മൃതദേഹം സംസ്‌കരിച്ച അന്നു തന്നെയാണ് പുഷ്പനും വിടപറഞ്ഞത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top