27 December Friday

മ്ലാവിനെ വേട്ടയാടി കറിവച്ചു കഴിച്ചു; 50കാരന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ചാലക്കുടി> മ്ലാവിനെ വേട്ടയാടി കറിവച്ചുകഴിച്ച സംഭവത്തില്‍ 50 കാരന്‍ പിടിയില്‍. ചാലക്കുടി പോട്ടയിലെ വീട്ടില്‍ നിന്നു മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്.  ഒളിവില്‍ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടില്‍ ഡേവിസ് (50) ആണ് പിടിയിലായത്. ഡേവിസിനെതിരെ വെള്ളികുളങ്ങര, എറണാകുളം സെന്‍ട്രല്‍, തൃശൂര്‍ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ക്രിമിനല്‍ കേസുകളുണ്ട്.

മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആനക്കൊമ്പ്, ചന്ദന മോഷണം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുപ്ലിയം ഫോസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്.സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു.











 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top