22 December Sunday

ആലപ്പുഴയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

പ്രതി നിതീഷ്‌, പിടികൂടിയ ലഹരി വസ്‌തുക്കൾ

ആലപ്പുഴ > ആലപ്പുഴയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. നിരവധി ലഹരി മരുന്ന് കേസിലെ പ്രതിയാണ്‌ ഇയാൾ. ആലപ്പുഴ തിരുവമ്പാടിയിൽ കടവാത്തുശ്ശേരി വീട്ടിൽ നിതീഷിനെയാണ്‌ രണ്ട്‌ ഗ്രാം എംഡിഎംഎയുമായും 40 ഗ്രാം ഹാഷിഷ്‌ ഓയിലുമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേർന്ന്‌ പിടികൂടിയത്‌. പ്രതി എറണാകുളത്ത് ഫുഡ് ഡെലിവറി ബോയി ആയി ജോലി നോക്കുന്നതിനോടൊപ്പം വൻ തോതിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലാകുന്നത്‌. 

നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ജില്ല ഡിവൈഎസ്‌പി മധുബാബുവിന്റെ നേതൃത്വത്തിൽ എസ്‌ ഐ ബിജു, എസ്‌ ഐ ജോസുകുട്ടി, ജോർജ്, ജിഎസ്‌ഐ സുരേഷ്, സിപിഒ ആന്റണി രതീഷ്, ലിബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ലഹരിക്കേസിൽ മുൻപ്‌ അറസ്റ്റിലായ പ്രതികളെ രഹസ്യമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായാണ്‌ പ്രതിയുടെ അറസ്റ്റും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top