18 September Wednesday

കോഴിക്കോട് 53 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കോഴിക്കോട് > കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കൊടുവള്ളിയിൽ 53 കിലോ കഞ്ചാവുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്. ബൊലേറോ ജീപ്പിൽ പ്രത്യേക അറകൾ തയാറാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാഴം പുലർച്ചയോടെ കഞ്ചാവ് പിടികൂടിയത്. പ്രതിയെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top