03 November Sunday

ജയൻ തൊട്ടാൽ ബട്ടൻസിലും 
ഗാന്ധി ചിരിക്കും ; വേറിട്ടരീതിയിൽ ചിത്രങ്ങളും ശിൽപ്പങ്ങളും

ഇ കെ ഇക്‌ബാൽUpdated: Thursday Aug 22, 2024


പെരുമ്പാവൂർ
വേറിട്ടരീതിയിൽ ചിത്രങ്ങളും ശിൽപ്പങ്ങളും ഒരുക്കി ഇരു കലകൾക്കും ജനകീയമുഖം നൽകി വേങ്ങൂർ കണ്ണൂർ കവല പുത്തൻപുരയ്ക്കൽവീട്ടിൽ ജയൻ വേങ്ങൂർ (47). സ്വാതന്ത്ര്യദിനത്തിൽ ബട്ടനുകൾകൊണ്ട്‌ ക്യാൻവാസിൽ തീർത്ത മഹാത്മാഗാന്ധിയുടെ ചിത്രം ശ്രദ്ധേയമായിരുന്നു. മഞ്ഞ, വെള്ള, കറുപ്പ് നിറത്തിലുള്ള 1386 ഷർട്ട് ബട്ടനുകൾ ഉപയോഗിച്ച്‌ നാലു ചതുരശ്രയടിയിലാണ് ഗാന്ധിജിയുടെ ചിത്രം തീർത്തത്. കൂവപ്പടി പഞ്ചായത്ത് ആലാട്ടുചിറയിലെ പുലിയണിപ്പാറയിലെ പാടശേഖരത്തിലുള്ള പാറയിൽ അക്രിലിക് പെയിന്റ് ഉപയോഗിച്ച് ആന കിടക്കുന്ന ചിത്രം വരച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പാറയെ ആനയുടെ രൂപമാക്കിമാറ്റിയതോടെ ഇവിടെ ധാരാളം സന്ദർശകരെത്തി. പള്ളികളിലും അമ്പലങ്ങളിലും മാതാവ്, യേശു, കൃഷ്ണമൃഗങ്ങൾ എന്നിവ മോൾഡ് ചെയ്ത് ഫൈബർ ഉപയോഗിച്ച് നിർമിച്ച്‌ നൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നതിനാൽ പാർക്കുകൾപോലുള്ള ശിൽപ്പനിർമിതികൾ ഏറ്റെടുത്ത് നടത്താനാകുന്നില്ല. ക്രാരിയേലി സെന്റ് മേരീസ് സ്കൂളിൽ പഠിക്കുമ്പോൾമുതൽ ചിത്രരചന ശീലമാക്കി. കൂവപ്പടി, വേങ്ങൂർ പഞ്ചായത്തുകളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുംവിധം പുഴയോരങ്ങളിലും പാറക്കെട്ടുകളിലും കലാസൃഷ്ടികൾ നടത്തണമെന്ന ആഗ്രഹത്തിലാണ്‌ ജയൻ. ഭാര്യ: സ്മിത. മകൾ: അഭിരാമി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top