27 December Friday

അസാപ്പിന് ഓൺലൈൻ പ്ലാറ്റ്ഫോം ; ഇന്റേൺഷിപ്പും തൊഴിലവസരവും ഇനി ഒരു കുടക്കീഴിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


തിരുവനന്തപുരം
ഇന്റേൺഷിപ്പ് മുതൽ തൊഴിലവസരംവരെയുള്ള വിവരങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിലാക്കി അസാപ് കേരള. തൊഴിലന്വേഷകർക്കും ദാതാക്കൾക്കും ഒരേപോലെ പ്രയോജനം ചെയ്യുന്നതാണ് ‘അസാപ് കരിയർ ലിങ്ക്’ എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ പോർട്ടൽ. കേരളത്തിനകത്തും പുറത്തുമുള്ള പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കുകയാണ് ല​​ക്ഷ്യം.  
അവസാന വർഷ എൻജീനിയറിങ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനുള്ള പ്രത്യേക സംവിധാനവും പോർട്ടലിലുണ്ട്. തൊഴിൽ അന്വേഷകർക്കും കമ്പനികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ലോഗിൻ സൗകര്യമാണുള്ളത്. കമ്പനികൾക്ക് തൊഴിൽ അവസരം, പ്ലേസ്‌മെന്റ് ഡ്രൈവുകളുടെ വിവരങ്ങൾ എന്നിവയുടെ അറിയിപ്പും നൽകും. അസാപ് കോഴ്സുകളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.

മുപ്പതിലധികം നിയമന പങ്കാളിത്തവും പതിനഞ്ചിലധികം ഇന്റേൺഷിപ്പ് പങ്കാളിത്തവും അസാപ് ഉറപ്പുനൽകുന്നു. നിർ‌മിതബുദ്ധി സഹായത്തോടെ ഫിൽറ്ററിങ്, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ, സെലക്ഷൻ പ്രക്രിയ, പ്രൊഫൈലും അപേക്ഷയും തയ്യാറാക്കൽ, റിയൽ ടൈം ട്രാക്കിങ്‌, ‌‌ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്ന കേന്ദ്രീകൃത ഡാറ്റ ബെയ്സ് മാനേജ്മെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകളും പോർട്ടലിലുണ്ട്‌. വെബ്സൈറ്റ് : https://careerlink.asapkerala.gov.in. വിവരങ്ങൾക്ക് ഫോൺ: 8075549658, 9495999670, 047127772523.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top